കായലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

126

ഇരിങ്ങാലക്കുട: തളിയക്കോണം ചാത്രാപ്പ് കായലിൽ കാണാതായ വാളേരിപ്പറമ്പിൽ ശ്രീധരൻ മകൻ ഷാജു (42) വിന്റെ മൃതദേഹം ആണ് കണ്ടെടുത്തത്. തിങ്കളാഴ്ച്ച ഉച്ചയോടെ മീൻ പിടിക്കാൻ പോയ ഷാജു വൈകീട്ട് ആയിട്ടും മടങ്ങിവരാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാളുടെ ബൈക്ക് കായലിലേയ്ക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടത്. രാത്രി ഫയർഫോഴ്സിന്റെയും നാട്ടുക്കാരുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കില്ലും കണ്ടെത്താനായില്ല . ചൊവ്വാഴ്ച്ച രാവിലെ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്.ഭാര്യ :വിനിഷ.മക്കൾ : ദേവന, ദൻവിൻ . ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Advertisement