കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ ധർണ്ണ നടത്തി

266

ഇരിങ്ങാലക്കുട :സംസ്ഥാന വൈദ്യതി ബോർഡിൻറെ വ്യാപാരി വിരുദ്ധ ജനദ്രോഹ നടപടികൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു .ഫിക്സഡ് ചാർജ് നിർത്തലാക്കുക ,കടകൾ അടച്ചിട്ട സമയത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുക ,മാസം തോറും മീറ്റർ റീഡിങ് എടുക്കുക ,താരിഫ് റേറ്റ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് എബിൻ വെള്ളാനിക്കാരൻ ധർണ്ണ ഉദ്‌ഘാടനം നിർവഹിച്ചു .ജനറൽ സെക്രട്ടറി ഷാജു പാറേക്കാടൻ സ്വാഗതവും ,യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൻ ജോസ് നന്ദിയും പറഞ്ഞു .വൈസ് പ്രസിഡന്റുമാരായ അനിൽകുമാർ ,ബാലസുബ്രഹ്മണ്യൻ ,ജോ.സെക്രട്ടറിമാരായ മണി മേനോൻ ,ഡീൻ ഷാഹിദ് എന്നിവർ ആശംസകൾ അർപ്പിച്ചു .എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് കാളയങ്കര ,സി.എൽ ജോർജ് ,ലിന്റോ തോമസ് ,ജോൺസൻ പാറേക്കാടൻ ,സെബാസ്റ്റ്യൻ കീറ്റിക്കൽ ,സയ്ദ് റഹ്മാൻ എന്നിവർ നേതൃത്വം നൽകി .

Advertisement