ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സി പി ഐ ദേശീയ സമരം

108

ഇരിങ്ങാലക്കുട :ഇന്ധനവില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സി പി ഐ ദേശീയ സമരം ഇരിങ്ങാലക്കുട മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടന്നു.കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡും, ബാനറും കത്തിച്ച മെഴുകുതിരിയും പിടിച്ചാണ് പ്രതിഷേധം നടന്നത്. പാട്ടമാളി സെന്ററിൽ നടന്ന സമരം എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ. ജി. ശിവാനന്ദൻ ഉത്ഘാടനം ചെയ്തു, എം. സി. രമണൻ അധ്യക്ഷത വഹിച്ചു, ബസ്സ്റ്റാൻഡിൽ നടന്ന സമരം യുവകലാസാഹിതി മേഖലാ സെക്രട്ടറി അഡ്വക്കേറ്റ് രാജേഷ് തമ്പാൻ ഉത്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി അംഗം വർദ്ധനൻ പുളിക്കൽ അധ്യക്ഷത വഹിച്ചു, ചെട്ടിപ്പറമ്പിൽ നടന്ന സമരം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .എസ്. പ്രസാദ് ഉത്ഘാടനം ചെയ്തു, വി. കെ. സരിത അധ്യക്ഷത വഹിച്ചു, ക്രൈസ്റ്റ് ജംഗ്‌ഷനിൽ മഹിളാ സംഘം ടൌൺ സെക്രട്ടറി അഡ്വക്കേറ്റ് ജിഷ ജോബി ഉത്ഘാടനം ചെയ്തു, മോഹൻലാൽ അധ്യക്ഷത വഹിച്ചു, ചന്തക്കുന്ന്, ഗേൾസ് സ്കൂൾ പരിസരം, ചെട്ടിപ്പറമ്പ്, കല്ലട ഹോട്ടൽ ജങ്ഷൻ, ബസ് സ്റ്റാൻ്റ്, ആരോമ ബേക്കറി ജങ്ഷൻ, എ കെ പി ജങ്ഷൻ, ക്രൈസ്റ്റ് കോളജ് ജങ്ഷൻ, പൂതംകുളം ജങ്ങ്ഷൻ എന്നീ കേന്ദ്രങ്ങളിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും, ബ്രാഞ്ച് ഭാരവാഹികളും നേതൃത്വം നൽകി .ലോകവിപണിയിൽ ഇന്ധനവില താഴ്ന്നു നിൽക്കേ തുടർച്ചയായി 13 ദിവസം കൊണ്ട് കേന്ദ്ര സർക്കാർ നികുതി കൂട്ടി ലിറ്ററിന് 7 രൂപയിലധികം വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്നതിനെതിരെയാണ് സമരം.കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ തൊഴിലും വരുമാനവുമില്ലാതെ ജനം വലയുമ്പോൾ ആണ് ഈ തീവെട്ടിക്കൊള്ള.പൊതുഗതാഗതമില്ലാത്തതിനാൽ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. സ്വന്തം വാഹനമുപയോഗിക്കുന്നർക്ക് ഇന്ധന വില വർദ്ധനവ് നേരിട്ടേൽക്കുന്ന പ്രഹരമാണ്. കേരളത്തിലേക്ക് പച്ചക്കറി, പലചരക്ക് ഇന്ധനം തുടങ്ങിയവയെല്ലാം എത്തിക്കുന്ന ലോറിച്ചിലവ് സ്വാഭാവികമായി വർദ്ധിക്കുന്നതോടെ വിലവർദ്ധനവ് ഉണ്ടാകുന്നു.യാത്രക്കാരെ എണ്ണം കുറച്ച് ട്രിപ്പ് എടുക്കുന്നത് നഷ്ടമാകയാൽ സർവ്വീസ് നടത്താത്ത സ്വകാര്യ ബസുകൾ പുറത്തിറക്കാൻ വലിയ യാത്രകൂലി വർദ്ധന വേണ്ടി വരും. അതും സാധാരണക്കാരായ യാത്രക്കാർ സഹിക്കേണ്ടി വരും. യാത്രക്കൂലി കൂട്ടിയില്ലെങ്കിൽ പൊതുഗതം ഇല്ലാത്ത സ്ഥിതിയാകും. ഇതിൻ്റെ തിക്തഫലം യാത്രക്കാരായ സാധാരണക്കാരനു പുറമെ ആയിരക്കണക്കിന് ബസ് തൊഴിലാളികളുടെ കുടുംബത്തെയും ബാധിക്കും.ഇതിനെതിരെ ശക്തമായ കമ്മ്യൂണിസ്റ്റ് പ്രക്ഷോഭം തുടരുമെന്ന് നേതൃത്വം അറിയിച്ചു .

Advertisement