ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

78

ഇരിങ്ങാലക്കുട :സംസ്ഥാന സർക്കാരിന്റെ കോവിഡ് കൊള്ളയ്ക്കും കോവിഡ് പ്രതിരോധ നടത്തിപ്പിലെ പാളിച്ചകൾക്കുമെതിരെ ബി.ജെ.പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു .ജില്ല പ്രസിഡണ്ട് അഡ്വ: കെ കെ അനീഷ് കുമാർ ഉദ്‌ഘാടനം നിർവ്വഹിച്ചു. ജില്ല സെക്രട്ടറി ശശി മരുതയൂർ, സംസ്ഥാന കമ്മറ്റിയംഗം അഡ്വ: സുധീർ ബേബി,മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട്,ടി എസ് സുനിൽകുമാർ,സ്റ്റേറ്റ് കൗൺസിൽ അംഗം ടി എസ് സുനിൽകുമാർ,ജില്ല കമ്മറ്റിയംഗം പാറയിൽ ഉണ്ണിക്കൃഷ്ണൻ,സുനിലൻ പീണിക്കൽ ന്യൂനപക്ഷ മോർച്ച ജില്ല ജന: സെക്രട്ടറി ഷിയാസ് പാളയംകോട്ട് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികൾ,മോർച്ച ജില്ല ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നല്കി.

Advertisement