Sunday, June 14, 2026
29 C
Irinjālakuda

നഴ്‌സുമാര്‍ക്ക് പ്രചോദന മായി തൂവല്‍

ഇരിങ്ങാലക്കുട: കൊറോണ കാലത്തു രാപ്പകല്‍ അധ്വാനിക്കുന്ന ആതുര ശുശ്രൂഷ രംഗത്തെ നഴ്‌സുമാരുടെ സേവനങ്ങളെ പ്രശംസിക്കുന്ന തൂവല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട രൂപതയുടെ ദര്‍ശന്‍ മീഡിയയാണു ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വാര്‍ഡിലേക്കു ഡ്യൂട്ടിയിലേക്കു പ്രവേശിക്കുന്ന ഒരു നഴ്‌സ് അനുഭവിക്കുന്ന മാനസിക സങ്കര്‍ഷമാണു ചിത്രത്തിന്റെ ഇതിവൃത്തം. ഓരോ തൂവലും ഒരു പക്ഷിയുടെ ചിറകിനു ശക്തി നല്കും പോലെ ഓരോ നഴ്‌സും അവരുടെ സാന്നിധ്യവും സേവനവും കൊറോണക്കു എതിരെയുള്ള ഈ പോരാട്ടത്തില്‍ നമുക്കു ശക്തി പകരുന്നുവെന്നു ചിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നതു ഷെറിന്‍ പോള്‍ ആണ്. കഥ: ഫാ. ചാക്കോ കാട്ടുപറമ്പില്‍, കാമറ: പിന്റോ സെബാസ്റ്റ്യന്‍, എഡിറ്റിംഗ്: ഡയസ് തോട്ടാന്‍. കൊറോണയുടെ ഈ മഹാമാരി കാലത്തു സ്വജീവന്‍ പോലും നിസാര വത്കരിച്ചു കൊണ്ടു സമൂഹത്തിന്റെ നന്മക്കു വേണ്ടി കഷ്ടപ്പെടുന്ന ആയിരക്കണക്കിനു നഴ്‌സുമാരുടെ സേവനങ്ങള്‍ക്കുള്ള സമര്‍പ്പണം കൂടിയാണ് ഈ ചിത്രം.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img