കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണങ്ങൾ ഉടമക്ക് തിരിച്ച് നൽകി കെ.പി.എം.എസ് പ്രവർത്തകൻ

169

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജംഗ്ഷന് സമീപം തരുപ്പീടികയിൽ ജമാലുധിൻ മകൻ ജലീലിന്റെ സ്വർണ്ണാഭരണങ്ങളും പണവുമടങ്ങുന്ന ബാഗ് ജലീലിന്റെ ഭാര്യ വീട്ടിലേക്കുള്ള യാത്ര മധ്യേ നഷ്ടപ്പെടുകയുണ്ടായി. നഷ്ടപ്പെട്ട ബാഗും സ്വർണ്ണാഭരണങ്ങളും വെള്ളാങ്ങല്ലൂർ നടുവത്രയിലെ പയ്യാക്കൽ അയ്യപ്പൻ മകൻ ബാബുവിനാണ് കിട്ടിയത്. ആറ് വളകളും ഒരു മാലയും അടക്കം എട്ട് പവൻ സ്വർണ്ണാഭരണങ്ങളാണ് ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ പി.ജി.അനൂപിന്റെ സന്നിദ്ധ്യത്തിൽ ഉടമക്ക് നൽകി മാതൃകയായത്. ബാബു കേരള പുലയർ മഹാസഭ വെള്ളാങ്ങല്ലൂർ ഏരിയാ യൂണിയൻ കമ്മിറ്റി അംഗവും നടുവത്ര ശാഖ പ്രസിഡണ്ടും കൂടിയാണ്. ബാബുവിന്റെ സത്യസന്ധതയെ എസ്.ഐ. പി.ജി അനൂപും ജലീലിന്റെ കുടുംബവും കെ.പി.എം.എസ് യൂണിയൻ കമ്മിറ്റിയും അഭിനന്ദിച്ചു.

Advertisement