ഇരിങ്ങാലക്കുട : കോവീഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഗ്രാമപ്രദേശമായ കാറളത്തെ വെക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധരരായ ചില വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു.തൂടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഈ കാര്യം ഇവിടെത്തെ 2002 പത്താംതരം പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പെടുത്തുകയും ഇവരുടെ വാട്ട്‌സ് അപ്പ് കൂട്ടായ്മ് പിരിവ് നടത്തി തങ്ങളുടെ കുഞ്ഞനുജന്‍മാര്‍ക്ക് ടി വി വാങ്ങുവാന്‍ പണം കണ്ടെത്തുകയായിരുന്നു. 32 ഇഞ്ച് വലിപ്പമുള്ള ഏഴ് എല്‍ ഇ ഡി ടി വികളാണ് പി ടി എ പ്രസിഡന്റ് സുരേഷ് മരോട്ടിക്കലിന്റെ സാന്നിദ്ധ്യത്തില്‍ അദ്ധ്യാപകരായ രഞ്ചിത്തിനും ഷിജോയ്ക്കും കൈമാറിയത്.
Advertisement