ദേശീയപാതയിൽ നടന്ന അപകടത്തിൽ ആളൂർ സ്വദേശി മരിച്ചു

316

ഇരിങ്ങാലക്കുട : മണ്ണൂത്തി ദേശീയപാതയില്‍ കുട്ടനെല്ലൂരില്‍ വെള്ളിയാഴ്ച്ച രാവിലെ നടന്ന അപകടത്തില്‍ ആളൂര്‍ സ്വദേശി പീനിക്കപറമ്പില്‍ ഈനാശു മകന്‍ റിന്റോ (44) മരിച്ചു. കുട്ടനെല്ലൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന് സമീപമാണ് അപകടം നടന്നത്. ആമ്പല്ലൂര്‍ ഭാഗത്തുനിന്ന് വന്നിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മണ്ണുത്തി ഭാഗത്തുനിന്ന് സിമന്റ് കയറ്റിവന്നിരുന്ന ലോറിയില്‍ ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റയാളെ എലൈറ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ ,പ്ലസ് ടു ഗെഡുകളുടെ വില്‍പ്പനയായിരുന്നു റിന്റോവിന്റെ ജോലി.ഭാര്യ ഷൈനി, മക്കൾ എസ്സ,എമിയ,എസ്തർ,എയിഡൻ

Advertisement