ഗേൾസ് സ്കൂൾ കുട്ടികൾക്ക് ടി.വി കൾ നൽകി

50

ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം സുഹൃത്തുക്കളായ കലാകാരന്മാരുടെ കൂട്ടായ്‌മയായ അബ്‌സ്ട്രാക്ട് മൈൻഡ്‌സ് പ്രൊഡക്ഷൻസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾക്ക് എൽ.ഇ .ഡി ടി .വി കൾ നൽകി .ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ കൂടെ സഹകരണത്തോടെ 6 കുട്ടികളുടെ പഠനത്തിന് സൗകര്യമൊരുക്കി .അതിജീവനം എംപീസ് എജുക്കേയർ പദ്ധതിയിലൂടെ തൃശൂർ എം.പി ടി .എൻ പ്രതാപൻ വിതരണോദ്‌ഘാടനം നിർവഹിച്ചു .നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ ,വാർഡ് കൗൺസിലറും അബ്‌സ്ട്രാക്ട് മൈൻഡ്‌സ് പ്രൊഡക്ഷൻസ് അംഗവുമായ സോണിയ ഗിരി ,ജെ .സി .ഐ പ്രസിഡന്റ് ജെൻസൺ ഫ്രാൻസിസ് ,പി .ടി .എ പ്രസിഡണ്ട് വി .എ മനോജ്‌കുമാർ,അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു .

Advertisement