‘പ്രിയോര്‍ മാവിന്‍തൈ പദ്ധതി’ കോളേജിൽ നിന്ന് വിരമിച്ചവർക്ക് മാവിൻ തൈകൾ വിതരണം ചെയ്തു

87

ഇരിങ്ങാലക്കുട :വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും, തൃശ്ശൂര്‍ സി.എം.ഐ. ദേവമാതാ പ്രവിശ്യ വിദ്യാഭ്യാസവകുപ്പും, ക്രൈസ്റ്റ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബും, എന്‍.എസ്.എസ്., എന്‍.സി.സി. യൂണിറ്റുകളും, ക്രൈസ്റ്റ് എഞ്ചിനിയറിംഗ് കോളേജും, ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളും സംയുക്തമായി സംഘടിപ്പിയ്ക്കുന്ന ‘ഓരോ വീടിനും ഓരോ പ്രിയോര്‍ മാവിന്‍ തൈ’ പദ്ധതിയുടെ ഭാഗമായി കോളേജില്‍ നിന്ന് ഈ വര്‍ഷം വിരമിച്ച പ്രിന്‍സിപ്പാള്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി. ആര്‍. ബോസ്, ആര്‍ട്‌സ് ഡീന്‍ ഡോ. ടി. വിവേകാനന്ദന്‍, സയന്‍സ് ഡീന്‍ ഡോ. വി.പി. ജോസഫ്, മലയാളം വിഭാഗം മേധാവി ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ഹിന്ദി വിഭാഗം മേധാവി ഡോ. കെ. എം. ജയകൃഷ്ണന്‍, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. സത്യന്‍ ജോസഫ് കോലേങ്ങാടന്‍, ഫിസിക്‌സ് വിഭാഗം അധ്യാപകന്‍ ഡോ. പയസ് ജോസഫ് എന്നിവര്‍ക്ക് ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിളളി സി.എം.ഐ. പ്രിയോര്‍ മാവിന്റെ തൈകള്‍ നല്കി.

Advertisement