എ.ഐ.വൈ.എഫ് ജീവനം- ഹരിതസമൃദ്ധി മാതൃക പച്ചക്കറി കൃഷി തോട്ടത്തിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി

62

ഇരിങ്ങാലക്കുട:എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന ജീവനം ഹരിതസമൃദ്ധി ക്യാമ്പയിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മാതൃക പച്ചക്കറി തോട്ടത്തിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ.സി. ബിജു വിളവെടുപ്പ് ഉദ്ഘാടനം നടത്തി. മണ്ഡലം സെക്രട്ടറി ടി.വി.വിബിൻ, പ്രസിഡണ്ട് പി.എസ്.കൃഷ്ണകുമാർ ജോയിൻ്റ് സെക്രട്ടറിമാരായ ടി.കെ സതീഷ്,കെ.എസ് പ്രസൂൺ വൈസ്പ്രസിഡണ്ട് പി.ആർ അരുൺ എ.ഐ. എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ശ്യാംകുമാർ.പി.എസ് എന്നിവർ സന്നിഹിതരായിരുന്നു

Advertisement