വഴിയിൽ നിന്ന് കിട്ടിയ പേഴ്‌സ് തിരിച്ചേൽപിച്ചു യുവാക്കൾ മാതൃകയായി

362

കാട്ടൂർ:കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കാട്ടൂർ പള്ളിവേട്ട നഗർ പരിസരത്ത് നിന്ന് 21000 രൂപയും എ.ടി.എം കാർഡും അടങ്ങുന്ന പേഴ്‌സ് കാട്ടൂർ സ്വദേശികളായ കല്ലറക്കൽ ജോബി മകൻ ജീസണും മലയാട്ടിൽ വേലപ്പൻ മകൻ വിനീഷിനും കളഞ്ഞ് കിട്ടിയത്.ഉടൻ തന്നെ കാട്ടൂർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പേഴ്‌സ് അവിടെ ഏൽപ്പിക്കുകയും ചെയ്തു.കാട്ടൂർ പണിക്കർ മൂല സ്വദേശിയുടെ പേഴ്‌സ് ആയിരുന്നു നഷ്ടപ്പെട്ടത്.വിവരം അറിഞ്ഞ പേഴ്‌സ് ഉടമ സ്റ്റേഷനിൽ എത്തുകയും പേഴ്‌സ് കൈപ്പറ്റി യുവാക്കൾക്ക് നന്ദി അർപ്പിക്കുകയും ചെയ്തു .

Advertisement