കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി

97

മുരിയാട്: മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് മുരിയാട് ഗ്രാമപഞ്ചായത്തിലെ ആനന്ദപുരത്ത് ചെങ്ങനാട്ട് മുരളീധരൻ നായർ തന്റെ കൊറിയർ സർവ്വീസ് ഓഫീസിലെ ജോലിയിൽ നിന്നും ലഭിക്കുന്ന 5 ദിവസത്തെ വേതനമായ 2000 രൂപ തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ടി.ജി.ശങ്കരനാരായണന് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് സരിത സുരേഷ്, സ്റ്റാ: കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ, വാർഡ് മെമ്പർ മോളി ജേക്കബ്ബ്, മുൻ കൃഷി ഓഫീസർ പി.ആർ ബാലൻ തുടങ്ങിയവർ സന്നിഹതരായിരുന്നു.

Advertisement