പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം. ജയകൃഷ്ണൻ വിരമിക്കുന്നു

106

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓട്ടോണോമസ് ഹിന്ദി വിഭാഗം അധ്യാപകനും അഹിന്ദി പ്രദേശങ്ങളിലെ പ്രമുഖ ഹിന്ദി ഗവേഷകനും പ്രഭാഷകനുമായ ഡോ. കെ.എം .ജയകൃഷ്ണൻ 27 കൊല്ലത്തെ സേവനത്തിനുശേഷം മെയ് 31 ന് സർവീസിൽ നിന്നും വിരമിക്കുന്നു. പ്രമുഖ മലയാളം കവി കെ. കെ .രാജയുടെ കൊച്ചുമകനാണ് പാലക്കാട് കൊല്ലംകോട് സ്വദേശിയായ അദ്ദേഹം. കേരളത്തിലുടനീളമുള്ള സർവ്വകലാശാല കോളേജ് തല ഹിന്ദി ഭാഷാ സാഹിത്യ സെമിനാറുകളിൽ സ്ഥിരം സാന്നിധ്യമായ ഡോ. ജയകൃഷ്ണൻ യു.ജി. സി ധനസഹായത്തോടെ കൊച്ചിൻ സർവ്വകലാശാല ഹിന്ദി വിഭാഗം നടത്തുന്ന ഭാരതീയത എന്ന മേജർ പ്രൊജക്റ്റിന്റെ വിഷയ വിദഗ്ധനാണ്. അന്തർദേശീയ ദേശീയ ഹിന്ദി സെമിനാറുകളിൽ നൂറോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി അധ്യാപകരുടെ കരിക്കുലം പരിഷ്കരണ കമ്മിറ്റി, മഹാരാജാസ് കോളേജ് എറണാകുളം, സി .എം .എസ്. കോളേജ് കോട്ടയം എന്നിവിടങ്ങളിലെ പി.ജി ബോർഡ് കാലിക്കറ്റ് എം.ജി സർവ്വകലാശാലകളുടെ യു.ജി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. അദ്ദേഹം രചിച്ച മലയാളം കവിതകളുടെ സമാഹാരം ക്രൈസ്റ്റ് കോളേജ് ഹിന്ദി മലയാളം വിഭാഗങ്ങൾ ചേർന്ന് ഉടൻ പ്രസിദ്ധീകരിക്കും.

Advertisement