പുല്ലൂർ ചേർപ്പും കുന്ന് ഏരിയപ്പാടം പഴനിയപ്പൻ മകൻ ദേവരാജൻ (48) നിര്യാതനായി

113

ഇരിങ്ങാലക്കുട :പുല്ലൂർ ചേർപ്പും കുന്ന് ഏരിയപ്പാടം പഴനിയപ്പൻ മകൻ ദേവരാജൻ (48) നിര്യാതനായി . ഒരു വർഷം മുൻപ് പുല്ലൂർ CPI (M) ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ സ്ഥലം വാങ്ങി വീടു വച്ച് കൊടുത്ത വ്യക്തിയായിരുന്നു. 2018 SSLC പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ അഭിജിത്തിന്റെ പിതാവാണ്. അഭിജിത്ത് ബലൂൺ വിറ്റ് കിട്ടുന്ന പണമുപയോഗിച്ചാണ് വീടു കഴിഞ്ഞിരുന്നത്. ദേവരാജന് അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. അഭിജിത്ത് +2 പരീക്ഷ കഴിഞ്ഞ് എത്തിയ ശേഷം സംസ്കാരം ഇന്ന് ഒരു മണിക്ക് ഇരിങ്ങാലക്കുട എസ് എൻ ബി എസ് സ്മശാനത്തിൽ. ഭാര്യ: ചിത്ര മകൾ: അഭിരാമി.

Advertisement