സഹകാരികൾക്കു പലിശയില്ലാ വായ്‌പയുമായി ആനന്ദപുരം റൂറൽ ബാങ്ക്

69

മുരിയാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുന്ന സഹകാരികൾക്കു സഹായഹസ്തം നീട്ടി ആനന്ദപുരം റൂറൽ ബാങ്ക്. സഹകാരികൾക്കു പലിശയില്ലാ വായ്പ നൽകുന്ന അതിജീവനം പദ്ധതിക്ക് ബാങ്കിൽ തുടക്കമായി. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു.
ഐ.ആർ.ജയിംസ്, എം.എൻ.രമേശ്, വൈസ് പ്രസിഡന്റ് കെ.കെ.ചന്ദ്രശേഖരൻ, ഡയറക്ടർമാരായ കെ.കെ.സന്തോഷ്, ശാരിക രാമകൃഷ്ണൻ, സെക്രട്ടറി കാഞ്ചന നന്ദനൻ എന്നിവർ പ്രസംഗിച്ചു,

Advertisement