ഇരിങ്ങാലക്കുട താലൂക്ക് ആശുപ്രതിക്ക് യുവി സ്റ്റെറിലൈസർ ബോക്സും ഓവർഹെഡ് മാസ്കുകളും കൈമാറി വിദ്യ എഞ്ചിനീയറിംഗ് കോളേജ്

178

ഇരിങ്ങാലക്കുട : താലൂക്ക് ആശുപ്രത്രിയിലേക്ക് കേച്ചേരി തലക്കോട്ടുകര വിദ്യ എഞ്ചിനീയറിംഗ് കോളേജ് അൾട്രാവയലറ്റ് സ്റ്റെറിലൈസർ ബോക്സും ഓവർഹെഡ് മാസ്കും കൈമാറി .ഹോസ്പിറ്റൽ ഉപകരണങ്ങൾ പൂർണ്ണമായും അണുവിമുക്തമാക്കാനായുള്ള സൗകര്യങ്ങളോട് കൂടിയുള്ള ബോക്സ് ആണ് കൈമാറിയത് .കോളേജിലെ സ്‌കിൽ സെന്ററും നാഷണൽ സർവീസ് സ്കീം ടെക്‌നിക്കൽ സെല്ലും സംയുക്തമായാണ് അൾട്രാവയലറ്റ് സ്റ്റെർലൈസർ ബോക്സ് നിർമ്മിച്ചത് .ആധുനിക രീതിയിൽ നിർമ്മിച്ച ഓവർഹെഡ് മാസ്കുകൾ താലൂക്കാശുപത്രിയുടെ നിർദേശം അനുസരിച്ചാണ് കോളേജിലെ വിദ്യാർഥികൾ വികസിപ്പിച്ചത് .താലൂക്കാശുപത്രി സൂപ്രണ്ട് ഡോ മിനി മോൾ സ്റ്റെറിലൈസർ ബോക്സും ഓവർഹെഡ് മാസ്കുകളും ഏറ്റുവാങ്ങി .സ്കിൽ സെന്റർ മേധാവി അനിൽ എo ,കോർഡിനേറ്റർ അനിൽ പി ശ്രീനിവാസൻ ,മിജോ ജോസ് ,കൃഷ്ണവേണി പി ആർ എന്നിവർ നേതൃത്വo നൽകി .

Advertisement