Monday, June 1, 2026
24.9 C
Irinjālakuda

താണിശ്ശേരിയിൽ പൊതുകിണര്‍ മണ്ണിട്ട് മൂടിയ നിലയില്‍

താണിശ്ശേരി: കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ പൊതുകിണര്‍ മൂടിയനിലയില്‍ കണ്ടെത്തി. താണിശ്ശേരി വടക്കേ കാവല്‍പുര സെന്ററിലുള്ള പൊതുകിണറാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ മണ്ണിട്ട് മൂടിയത്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കിണര്‍ മുന്‍കാലങ്ങളില്‍ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുന്‍ കാലത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കിണര്‍ അറ്റകുറ്റപണി നടത്തി നവീകരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. കിണര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് പറഞ്ഞു. പൊതുകിണര്‍ മണ്ണിട്ട് മൂടിയ സംഭവത്തില്‍ സി.പി.ഐ. പ്രതിഷേധിച്ചു. രാജ്യത്താകമാനം തണ്ണീര്‍ത്തടങ്ങളും, കുളങ്ങളും, ജലസ്രോതസ്സുകളും സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് ഭരണകൂടങ്ങള്‍. ഇതിനിടയില്‍ ഇതുപോലെ പൊതുകിണറുകള്‍ നശിപ്പിച്ച നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സി.പി.ഐ. കാറളം പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img