ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് കല്ലൂർ വില്ലേജ് പാലക്കാപറമ്പ് ദേശത്ത് ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് 200 ലിറ്റർ വാഷ് പിടികൂടി കേസ്സ് എടുത്തു. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എം.ആർ.മനോജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ വിന്നി സിമേതിയുടെ നേതൃത്ത്വത്തിലാണ് വാഷ് പിടികൂടിയത്.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു വർഗ്ഗീസ്, വത്സൻ, ഫാബിൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജോജോ, അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
Advertisement