ഇരിങ്ങാലക്കുട : രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ആണ് ‘ആത്മനിര്‍ഭന്‍ അഭിമാന്‍ പാക്കേജ്’ എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ഇത് തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും വേണ്ടിയുള്ള പ്രത്യേക പാക്കേജ് ആണ്. 4 മാസമായി ലോകം പോരാട്ടത്തിലാണെന്നും, ഇത്തരം സഹചര്യം ഇന്ത്യ ആദ്യമായാണ് നേരിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കൊറോണ ലോകത്തെ നശിപ്പിച്ചു, നിരവധി കുടുംബങ്ങല്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു, എന്ത് തന്നെയായലും നാം ജീവന്‍ സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മുന്നോട്ട് പോകാന്‍ സ്വയം പര്യാപ്തമാകണമെന്നും , നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ട് പോകണമെനെനും, ഇപ്പോള്‍ 2 ലക്ഷം പിപിഇ കിറ്റുകള്‍ ഇന്ത്യ ദിനം പ്രതി നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ പ്രതീക്ഷനാളമാണ് ഇന്ത്യഎന്നും, ഇന്ത്യയുടെ കരുത്തില്‍ ലോകം ഉറ്റു നോക്കുന്നുഎന്നും, പ്രതിസന്ധി ജനങ്ങളുടെ ആത്മബലം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കൂടാതെ ലോക്ഡൗണ്‍ന്റെ നാലാംഘട്ടം മെയ് 18 ന് പുതിയരീതിയില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Advertisement