കൂടൽമാണിക്യം തണ്ടിക വരവിന് വാഴക്കൃഷി ഒരുക്കി ദേവസ്വം

66

ഇരിങ്ങാലക്കുട :ദേവസ്വത്തിന്റെ ഭൂമികളെല്ലാം കൃഷിക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോട് കൂടി തണ്ടിക വരവിനുള്ള വാഴകുലകൾ ഭഗവാന്റെ ഭൂമിയിൽ നിന്ന് വിളവെടുക്കുകയെന്ന ഉദേശത്തോട് കൂടി കച്ചേരി വളപ്പിൽ 100 കണക്കിന് വാഴകൾ നടുകയുണ്ടായി . ചാലക്കുടി എം .എൽ .എ ബി.ഡി.ദേവസി ആണ് ആദ്യത്തെ വാഴ നട്ടത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നുണ്ട് . ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളും കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു .പ്രദീപ് മേനോൻ സ്ഥലം സന്ദർശിച്ചു . ക്ഷേത്രത്തിന്റെ 11 കിഴേടങ്ങളിലും വിപുലമായ കൃഷിയിറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു .

Advertisement