ലോക്ക് ഡൗണിലും എം എസ് എസ് സേവന പാതയിൽ

296

ഇരിങ്ങാലക്കുട :കൊറോണ ഭീതിയിൽ കഴിയുന്ന രോഗികൾക്ക് സഹായവുമായി മുസ്ലിം സർവീസ് സൊസൈറ്റി( എം എസ് എസ് ) ഇരിങ്ങാലക്കുട യൂണിറ്റ്. ഇരിങ്ങാലക്കുട മേഖലയിൽ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് മരുന്നും മറ്റു സേവനങ്ങളുമായി സംഘടന അംഗങ്ങൾ. മരുന്നുവാങ്ങാൻ ബുദ്ധിമുട്ടുന്നവർക്ക് മരുന്നും ലോക് ഡൗൺ ആയതിനാൽ ഡയാലിസിസ് ചെയ്യുവാൻ സാധിക്കാത്തവർക്ക് യാത്രാസൗകര്യവും എം എസ് എസ് നൽകിക്കൊണ്ടിരിക്കുന്നു. ലോക്ക് ഡൗൺ ആരംഭിച്ച നാളിതുവരെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ഡയാലിസിസിന് വിധേയരായിക്കൊണ്ടിരിക്കുന്ന രോഗികൾക് യാത്രാ സൗകര്യം ഏർപ്പെടുത്തി അവരെ ആശുപത്രികളിൽ കൊണ്ടുപോയി വീടുകളിൽ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുന്നു. തുടർന്നും ലോക്ക് ഡൗൺ തീരുമാനിച്ചിട്ടുള്ള മെയ് 3 തീയതി വരെയും ആവശ്യമെങ്കിൽ തുടർന്നും ഈ സേവനം തുടരുമെന്നും ഈ സംരംഭത്തിന് നേതൃത്വം നൽകുന്ന ടി കെ അബ്ദുൽ കരീം, വികെ റാഫി, എ എ ദാവൂദ്, എൻ എ ഗുലാം മുഹമ്മദ്, പി എ നാസർ, പി എ നസീർ എന്നിവർ അറിയിച്ചു.

Advertisement