തൃശ്ശൂർ-എറണാകുളം-ആലപ്പുഴ ഗ്രീൻ സോണിൽ:നിയന്ത്രണങ്ങൾ തുടരും

256

തൃശ്ശൂർ :ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കടകള്‍, ഓഫീസുകള്‍ എന്നിവ അന്ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.വാഹനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ഗ്രീന്‍സോണുകളില്‍ പൊതുവിലുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.പൊതുഗതാഗതം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടുപേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല.ടുവീലറുകളില്‍ പിന്‍സീറ്റ് യാത്ര ഒഴിവാക്കണം.ആളുകള്‍ കൂടിച്ചേരുന്ന ഒരുപരിപാടിയും പാടില്ല. സിനിമാതിയേറ്റര്‍,ആരാധനാലയങ്ങളില്‍ ഉളള നിയന്ത്രണം തുടരും.പാര്‍ക്കുകള്‍, ജിംനേഷ്യം എന്നിവിടങ്ങളിലും കൂടിച്ചേരല്‍ പാടില്ല മദ്യഷാപ്പുകള്‍ ഈഘട്ടത്തില്‍ തുറന്നുപ്രവര്‍ത്തിക്കുന്നില്ല.മാളുകള്‍, ബാര്‍ബര്‍ഷാപ്പുകള്‍, ബ്യൂട്ടിപാര്‍ലറുകള്‍ ഇവ പ്രവര്‍ത്തിക്കാന്‍ പാടില്ല.എന്നാല്‍ ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനദണ്ഢങ്ങള്‍ പാലിച്ച് ജോലി ചെയ്യാംവിവാഹം, മരണാനന്തര ചടങ്ങ് 20ല്‍ അധികം പാടില്ലെന്ന ഉത്തരവ് തുടരും.വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ തുറക്കില്ല. പരീക്ഷാനടത്തിപ്പിന് നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കണം. കടകള്‍ ഓഫീസുകള്‍ ഒന്നും തുറക്കാന്‍ പാടില്ല.വാഹനങ്ങളും അന്ന് പുറത്തിറങ്ങാതിരിക്കണം.ഗ്രീന്‍ സോണില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെയായിരിക്കും.അകലം സംബന്ധിച്ച് നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറു ദിവസം അനുവദിക്കും.ഓറഞ്ചു സോണില്‍ നിലവിലുള്ള സ്ഥിതിതുടരണം.ഗ്രീന്‍ സോണിലെ സേവനമേഖലയിലെ സ്ഥാപനങ്ങള്‍ ആഴചയില്‍ മൂന്നുദിവസം പരമാവധി 50 ആളുകളുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കും.ഓറഞ്ചുസോണുകളില്‍ നിലവിലുള്ള സ്ഥിതി തുടരും.ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് എന്നിവയ്ക്ക് പാഴ്‌സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം.എന്നാല്‍ അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. നിലവിലുള്ള സമയക്രമം പാലിക്കണം.

Advertisement