കെ.എസ്.ആർ.ടി.സി താത്ക്കാലിക ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

93

ഇരിങ്ങാലക്കുട: കെ.എസ്. ആർ. ടി. ഇ. എ (സിഐടിയു) ൻ്റെ നേതൃത്വത്തിൽ കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന യൂണിറ്റിലെ താത്ക്കാലിക ജീവനക്കാർക്ക് അഴീക്കോടന്റെ നാമധേയത്തിലുള്ള സ്പർശം സ്വാന്തനം പദ്ധതിയിൽ ഉൾപ്പെടുത്തി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.കെ.എസ്.ആർ .ടി .സി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ നടന്ന ചടങ്ങ് ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ കിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു.സി.ഐ .ടി .യു ഇരിങ്ങാലക്കുട പ്രസിഡന്റ് കെ .എസ് പത്മനാഭൻ ,സെക്രട്ടറി കെ .മധു ,അജിത്കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Advertisement