കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

211

ഇരിങ്ങാലക്കുട :കരൂപ്പടന്നയിൽ അര കിലോയോളം കഞ്ചാവ് പിടിച്ച കേസിലെ ഒളിവിലായിരുന്ന പ്രതിയായ കടലായി ദേശത്ത് തെരുവിൽ വീട്ടിൽ നൗഷാദ് മകൻ നജാഹ് (26) വയസ് ആണ് ഇരിങ്ങാലക്കുട സി ഐ ജിജോയും എസ് ഐ അനൂപും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി മാസം നടന്ന കേസിലെ പ്രധാന പ്രതി സംഭവ സമയം ഓടി രക്ഷപ്പെടുകയായിരുന്നു. എസ്ഐ.പ്രതാപൻ, പോലീസുദ്യോഗസ്ഥരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Advertisement