അറിവ് നിറയും ആവേശമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കലാലയത്തിന്റെ കോവിഡ് -19 പ്രശ്‍നോത്തരി

320

ഇരിങ്ങാലക്കുട :ഈ ലോക്ക് ഡൗൺ കാലത്ത് തരംഗമായി മാറിയിരിക്കുകയാണ് കോവിഡ് -19 ആധാരമാക്കി ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കലാലയം തയ്യാറാക്കിയിരിക്കുന്ന പ്രശ്‍നോത്തരി. കോവിഡ് -19 നെ കുറിച്ചുള്ള നിങ്ങളുടെ അറിവ് അളക്കുന്നതിനും അറിവ് നിറക്കുന്നതിനും ഒരു ഡിജിറ്റൽ ഉപാധിയാണ്‌ ഈ പ്രശ്‍നോത്തരി. കോവിഡ് -19 നു മായി ബന്ധപ്പെട്ട ഇരുപതു ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സ്മാർട്ട്‌ ഫോണും, ഇന്റർനെറ്റ്‌ സൗകര്യവും ഉണ്ടെങ്കിൽ ആർക്കും അനായാസം ശ്രമിച്ചു നോക്കാവുന്നതാണ് ഈ പ്രശ്‍നോത്തരി. പ്രശ്നോത്തരിയിൽ പങ്കെടുത്തതിന്റെ സാക്ഷ്യപത്രം ഉടനടി രജിസ്റ്റർ ചെയ്ത നിങ്ങളുടെ ഈമെയിലിൽ ലഭ്യമാകും. ആരംഭിച്ചു രണ്ടു ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി ഏഴായിരത്തിനടുത്തു ആളുകൾ ഇതിൽ പങ്കെടുത്തു. യാതനകളുടെ ഈ ഘട്ടത്തിലും അറിവ് നേടുന്നതിൽ ജനങ്ങൾ ശ്രദ്ധ ചെലുത്തുന്നു എന്നതിനുള്ള തെളിവാണ് ഈ സംരംഭത്തിന്റെ വിജയം എന്ന് പ്രിൻസിപ്പൽ സിസ്റ്റർ ആശ അഭിപ്രായപ്പെട്ടു. ഈ പ്രശ്നോത്തരിയിൽ പങ്കെടുക്കുന്നതിനായി
https://forms.gle/D8YvjZSS1FADn4JGA വെബ് പേജ് സന്ദർശിക്കുക. അല്ലെങ്കിൽ കോളേജ് വെബ്സൈറ്റ് www.stjosephs.edu.in സന്ദർശിക്കുക.

Advertisement