സ്പ്രിംഗ്ളർ അഴിമതി ആരോപണം:ബി .ജെ .പി സമരം സംഘടിപ്പിച്ചു

67

ഇരിങ്ങാലക്കുട :സ്പ്രിംഗ്ളർ കരാർ റദ്ദ് ചെയ്യുക. അഴിമതിക്കാരെ തുറുങ്കിലടക്കുക എന്ന മുദ്രാവാക്യമുയർത്തിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളുടെ ഭാഗമായി ബി .ജെ .പി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റ് പരിസരത്ത് സമരം സംഘടിപ്പിച്ചു.നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എം ജി പ്രശാന്ത് ലാൽ ഉദ്ഘാടനം ചെയ്തു.ബിജെപി ജില്ലാ സെക്രട്ടറി കവിത ബിജു,സംസ്ഥാന കമ്മിറ്റി മെമ്പർ സന്തോഷ് ചെറാക്കുളം, നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ കെസി വേണുമാസ്റ്റർ,ഷൈജു കുറ്റിക്കാട്ട് എന്നിവർ നേതൃത്വം നൽകി.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ 120 കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള ഉള്ള സമരങ്ങൾ സംഘടിപ്പിച്ചു.

Advertisement