കണക്കിനെ പേടിയ്ക്കണ്ട: ഓൺലൈൻ പഠനമൊരുക്കി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂൾ

138

ആനന്ദപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായകരമായ നവീന ഗണിതപഠന മാർഗ്ഗവുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്‌കൂളിലെ ഗണിതശാസ്ത്ര വിഭാഗം.ഓൺ ലൈനിലൂടെ ലളിതമായി ഗണിത പഠനം സാദ്ധ്യമാക്കാനുള്ള പദ്ധതിയാണ് തയ്യാറായിരിക്കുന്നത്.Easy Maths With SKHSS” എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ആരംഭിച്ച പദ്ധതിയിൽ പരമാവധി അംഗസംഖ്യ പൂർത്തിയായി. അതിനാൽ ഇപ്പോൾ രണ്ടു ലക്ഷം അംഗങ്ങളെ വരെ ഉൾപ്പെടുത്താവുന്ന ടെലഗ്രാം ആപ്പ് വഴിയാണ് ഈ പഠന പദ്ധതി നടത്തുന്നത്.ടെലഗ്രാം ആപ്പ് വഴി ഈ ലിങ്കിൽ കയറിയാൽ ഈ ഗ്രൂപ്പിൽ അംഗത്വം നേടാം.ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ ഗണിത പ്രക്രിയകൾ ചെയ്യാൻ പഠിപ്പിക്കുന്ന ഈ പരിശീലന പരിപാടി  എൽ എസ് എസ് , യു.എസ്.എസ് മറ്റു മത്സര പരീക്ഷകൾകും പി എസ് സി പരീക്ഷകൾകും മറ്റും പ്രയോജനപ്പെടുന്നു. വേദിഗണിതസൂത്രങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പരിശീലനം.ടെലിഗ്രാം ലിങ്ക് ചുവടെ  .
https://t.me/joinchat/KKT20hrBEEBMivaXVOGY7g

Advertisement