തൃശൂർ എം. പി.യുടെ അതിജീവനം ചികിത്സാ സഹായം കാട്ടൂരിലും

50

കാട്ടൂർ :ലോക്ഡൗൺ കാലത്ത് ടി. എൻ. പ്രതാപൻ എം. പി. യുടെ നേതൃത്വത്തിൽ ‘അതിജീവനം’ പദ്ധതി പ്രകാരം ഡോക്ടർമാരുടെ കുറിപ്പടിയുള്ളവർക്ക് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കാൻസർ, ഹൃദയം, കരൾ, വൃക്ക സംബന്ധമായ രോഗങ്ങൾ നേരിടുന്നവർക്ക് ജീവൻരക്ഷാ മരുന്നുകൾ മെയ് 3 വരെ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുന്നു. ഇതിന്റെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ ആദ്യഘട്ട മരുന്ന് വിതരണത്തിനായുള്ള മരുന്ന് കോണ്ഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്‍റ് എ. എസ്. ഹെെദ്രോസ് ഏറ്റുവാങ്ങി. എം .പി യുടെ ചികിത്സ സഹായം മണ്ഡലം പ്രസിഡന്റ് എ.എസ് ഹൈദ്രോസ്, ധീരജ് തേറാട്ടിൽ, എ .എ . ഡൊമിനി, സി .എൽ ജോയ്, മുർഷിദ് ജന്നത്രാജ്, എ .പി വിൽസൺ, വിൻസെന്റ് കവലക്കാട്, ഷെറിൻ, പി .കെ . അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വിതരണം ചെയ്തു.

Advertisement