പട്ടേപ്പാടം ബാങ്ക് ദുരിതാശ്വാസ നിധിയിലേക്കു 824210 രൂപ നൽകി

45

പട്ടേപ്പാടം :പട്ടേപ്പാടം റൂറൽ കോ ഓപ്പറേറ്റീവ് ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 824210 രൂപ നൽകി. ബാങ്കിന്റെ വിഹിതം, ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം, ബാങ്ക് പ്രെസിഡന്റിന്റെ ഓണറേറിയം ഡയറക്ടർ ബോർഡ്‌ അംഗങ്ങളുടെ വിഹിതം എന്നിവയടക്കമാണ് തുക. ബാങ്കിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ആർ കെ ജയരാജിൽ നിന്നും എം എൽ എ പ്രൊഫ കെ യു അരുണൻ ചെക്ക് ഏറ്റു വാങ്ങി.

Advertisement