പൊറത്തിശ്ശേരിയുടെ പെൺകരുത്തിന് യൂത്ത് കോൺഗ്രസ്‌ ന്റെ ആദരം

226

പൊറത്തിശ്ശേരി:ആണുങ്ങൾ പോലും ഭയത്തോലും ധൈര്യക്കുറവിലും മാറിനിൽക്കുന്ന ക്രിമിറ്റോറിയത്തിലെ ജോലി ഏതു ജോലിക്കും അതിന്റെതായ മാന്യതയും അന്തസ്സും ഉണ്ടെന്ന് ഉയർത്തിപിടിച്ചുകൊണ്ട് സ്ത്രീകൾക്ക് ഏതു ജോലിയും ചെയ്യാം എന്ന് മറ്റുള്ളവർക്ക് മുന്നിൽ മാതൃക നൽകിയ പൊറത്തിശ്ശേരി ക്രിമിറ്റോറിയം ജീവനക്കാരി പ്രിയ സഹോദരി സുബീന റഹ്മാന് യൂത്ത് കോൺഗ്രസ്‌ ഇരിഞ്ഞാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ ആദരം യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ വിബിൻ വെള്ളയത്ത്‌, വൈസ് പ്രസിഡന്റ്‌ കിരൺ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ‌ടി.വി ചാർളി, വാർഡ് കൗൺസിലർ എം .ആർ ഷാജു, കോൺഗ്രസ്‌ ടൌൺ മണ്ഡലം പ്രസിഡന്റ്‌ ജോസഫ് ചാക്കോ, കെ എസ് യൂ ബ്ലോക്ക്‌ പ്രസിഡന്റ്‌ റൈഹാൻ,എന്നിവർ നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരായ ജിബിൻ ബൈജു, ഇജാസ്, ഷാർവിൻ, ജെയിംസ് വി പി ട്രങ്ക്ലിൻ ഫ്രാൻസിസ്, ഷിജോ തോമസ്, നെൽസൺ എബിൻ ജോൺ, റിജോൺ ജോൺസൻ, വിപിൻ നെല്ലിശ്ശേരി, അജീഷ് എന്നിവർ പങ്കെടുത്തു.

Advertisement