ഇരിങ്ങാലക്കുട :കോവിഡ് 19 ലോക്ക് ഡൗണിനു ശേഷം പച്ചക്കറികൾക്ക് ക്ഷാമം ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇരിങ്ങാലക്കുട ഏരിയയിലെ എല്ലാ വീടുകളിലും പരമാവൂധി കൃഷി ചെയ്യുന്നതിന്റെ ഭാഗമായി വേളൂക്കര പഞ്ചായത്തിലെ കുനാക്കാംമ്പിള്ളി ഗോവിന്ദന്റെ 25 സെന്റ് സ്ഥലത്ത് പച്ചക്കറിതൈകൾ നട്ട് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു. ഏരിയ പ്രസിഡന്റ് ടി .എസ് സജീവൻ മാസ്റ്റർ, എൻ .കെ . അരവിന്ദാക്ഷൻ മാസ്റ്റർ ,അനിൽ കല്ലംങ്കുന്ന്, സതീഷ് നടവരമ്പ് ,വേളൂക്കര പഞ്ചായത്ത് അംഗം വി .എച്ച് വിജീഷ്, തുടങ്ങിയവർ പങ്കെടുത്തു.
Advertisement