കരൾ രോഗബാധിതന് ഒരു മാസത്തെ മരുന്ന് നൽകി വനിതാ പോലീസ്

79

ഇരിങ്ങാലക്കുട :കരൾ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സുബ്രമഹ്ണ്യനാണ് വനിതാ പോലീസ് സഹായവുമായെത്തിയത്.ലോക്ക് ഡൗണിൽ അവശതയനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനുള്ള അന്വേഷണത്തിലാണ് സുബ്രമഹ്ണ്യൻറെ നിസ്സഹായാവസ്ഥ ഇരിങ്ങാലക്കുട വനിതാ പോലീസ് എസ്.ഐ പി.ആർ ഉഷയുടെ ശ്രദ്ധയിൽ പെട്ടത്.ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലും ലഭ്യമാകാത്ത മരുന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നാണ് വനിതാ എസ്.ഐ ഉഷ പി .ആർ ൻറെ നേതൃത്വത്തിലുള്ള സംഘം എത്തിച്ച് കൊടുത്തത്.

Advertisement