ചാരായം വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് പിടികൂടി

157

വെള്ളിക്കുളങ്ങര:റബ്ബർ തോട്ടത്തിൽ നിന്നും ചാരായം വാറ്റാൻ സൂക്ഷിച്ച 500 ലിറ്റർ വാഷ് ഇരിങ്ങാലക്കുട റേഞ്ച് ഇൻസ്‌പെക്ടർ എം. ആർ മനോജും സംഘവും പിടികൂടി. വെള്ളിക്കുളങ്ങര എരുമക്കാടൻ രവി എന്നയാളുടെ വീടിന്റെ പിറക് വശത്തുള്ള റബ്ബർ തോട്ടത്തിൽ നിന്നാണ് വാഷ് പിടികൂടിയത്. കേസിലെ പ്രതിയെ അന്വേഷിച്ച് വരികയാണ്. പി. ഒ അനുകുമാർ, വിന്നി സി മേതി, ഗ്രേഡ് പി. ഒ ഷിജു വർഗീസ്, സി. ഇ. ഒ രാകേഷ്, വനിതാ ഓഫീസർ പിങ്കി മോഹൻദാസ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Advertisement