Monday, May 5, 2025
23.9 C
Irinjālakuda

ലോക്ക് ഡൗൺ ലംഘിച്ച് യാത്ര ചെയ്തവരെ കോണത്തുകുന്ന് സെൻററിൽ വച്ച് വാഹനം ഉൾപ്പെടെ പിടികൂടി

വെള്ളാങ്ങല്ലൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാകുന്ന തരത്തിൽ ലോക ഡൗൺ നിയമങ്ങൾ ലംഘിച്ചുകൊണ്ട് സംസ്ഥാന അതിർത്തി വരെ യാത്ര ചെയ്തു തിരിച്ചു വന്നവർ ഒടുവിൽ പിടിയിലായി. വെള്ളാങ്ങല്ലൂർ താണിയത്തുകുന്ന് സ്വദേശികളായ അമ്മയും മകളും ഇരിങ്ങാലക്കുട താണിശ്ശേരി സ്വദേശിയായ കാർ ഡ്രൈവറും ആണ് പിടിയിലായത് തിരുവനന്തപുരം ജില്ല കപ്പുറം തമിഴ്നാട്ടിലുള്ള ഫാർമസി കോളേജിൽ പഠിച്ചിരുന്ന മകളെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനാണ് ഇവർ യാത്ര ചെയ്തത് തമിഴ്നാട്ടിൽ കോവിഡ് വ്യാപകമായ പ്രദേശങ്ങൾ ഉണ്ടെന്നിരിക്കെ അവിടെ പഠിച്ചിരുന്ന വ്യക്തിയെ കൊണ്ടുവരുന്നതിനു വേണ്ടി വെള്ളാങ്കല്ലൂരിൽ നിന്നും സംസ്ഥാനത്തെ അതിർത്തി വരെയും അവിടെനിന്ന് തിരിച്ചും ഇവർ യാത്രചെയ്തത്.ഇതു കോവിൽ പ്രതിരോധത്തെ കാര്യമായി ബാധിക്കും. നിലവിൽ ജില്ലക്ക് പുറത്ത് യാത്ര ചെയ്യണമെങ്കിൽ ജില്ല പോലീസ് മേധാവിയുടെ അനുമതി ആവശ്യമാണ്. എന്നിരിക്കെ ഇത്തരത്തിലുള്ള യാതൊരു അനുമതിയും ഇല്ലാതെ യാത്ര ചെയ്ത ഇവർ ഗുരുതരമായ നിയമലംഘനമാണ് നടത്തിയിട്ടുള്ളത്. തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ റൂറൽ ഹെൽത്ത് ഓഫീസർ പി കെ രാജു നൽകിയ നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ വെള്ളാങ്ങല്ലൂർ ആരോഗ്യ വിഭാഗവും ഇരിങ്ങാലക്കുട പോലീസും ചേർന്ന് കോണത്തുകുന്ന് സെൻററിൽ വെച്ച് ഇവരെ പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ എസ് ശരത് കുമാർ, എ എം രാജേഷ് കുമാർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ എൻ ജോഷി ജോസഫ്, ജി എസ് രഞ്ജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം വകുപ്പ് 188, 269, 270, കേരള പോലീസ് ആക്ട് വകുപ്പ്118(e) ദുരന്തനിവാരണ നിയമ വകുപ്പ് 51(b) കേരള എപി ഡാ മിക്സി സിസ് ഓർഡിനൻസ് 2020 വകുപ്പ് 4(2)(d)5 എന്നിവ പ്രകാരം ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു.

Hot this week

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണം : പി കെ ഡേവിസ് മാസ്റ്റർ

സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ തിരിച്ചറിയണം : പി കെ ഡേവിസ്...

ഗ്രാമവണ്ടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത്

ഗ്രാമവണ്ടിയുമായി മുരിയാട് ഗ്രാമപഞ്ചായത്ത് മുകുന്ദപുരം താലൂക്കിൽ ആദ്യത്തെയും ജില്ലയിലെ രണ്ടാമത്തെതുമായ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവണ്ടി...

കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി

ഇരിഞ്ഞാലക്കുട കത്തീഡ്രൽ എ. കെ.സി.സിയുടെ നേതൃത്വത്തിൽ കുവൈറ്റിൽ അപകടത്തിൽ നിര്യാതരായ പ്രിയപ്പെട്ട...

കൊച്ചനുജ പിഷാരടിയെ അനുസ്മരിച്ചു

ഇരിങ്ങാലക്കുട : നെല്ലായി വൈലൂർ സഖാവ്...

അധ്യാപക ഒഴിവ്

കോണത്തുകുന്ന് ഗവ.യു.പി.സ്കൂളില്‍ എല്‍.പി.വിഭാഗം ജൂനിയര്‍ അറബിക് തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്....

Topics

ക്രൈസ്റ്റ് കോളേജിൽ സീറ്റ്‌ ഒഴിവ്

ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണമസ്) 2024-2025 അദ്ധ്യയന വർഷത്തെ ബിരുദ കോഴ്‌സുകളായ...

ജനസേവനത്തോടൊപ്പം കിടപ്പ് രോഗി പരിചരണ രംഗത്തേക്ക് സന്ധ്യ നൈസൺ

ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചുമതല പൂർത്തിയാക്കി ഇനി കിടപ്പു രോഗികളുടെ...

കെ. വി. വി. ഇ. എസ്.ഇരിഞ്ഞാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം.

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിഞ്ഞാലക്കുട യൂണിറ്റിന്റെ നാൽപ്പത്തി മൂന്നാമത് വാർഷിക...
spot_img

Related Articles

Popular Categories

spot_imgspot_img