മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോവിഡ് ബാധിതനായ രോഗിയെ ഫലം നെഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ചെയ്തു.. ഞായറാഴ്ച (ഏപ്രിൽ 19) ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിന്റേതാണ് തീരുമാനം. ഇതോടെ തൃശൂർ ജില്ലയിൽ കോവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മുഴുവൻ പേരും രോഗവിമുക്തരായി വീടുകളിലെത്തി. . ജില്ലയിൽ പതിമൂന്ന് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഞായറാഴ്ച (ഏപ്രിൽ 19) ന് വീടുകളിൽ 2706 പേരും ആശുപത്രികളിൽ 8 പേരും ഉൾപ്പെടെ ആകെ 2714 പേരാണ് നിരീക്ഷണത്തിലുളളത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മൂന്ന്പേരെ വിടുതൽ ചെയ്തു.
ഞായറാഴ്ച (ഏപ്രിൽ 19) 6 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 942 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 936 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 6 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 155 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ഞായറാഴ്ച (ഏപ്രിൽ 19) 37 പേർക്ക് കൗൺസലിംഗ് നൽകി.
ജില്ലയിൽ ജാഗ്രത തുടരുന്നു. 2,714 പേർ നിരീക്ഷണത്തിൽ
Advertisement