ഇരിങ്ങാലക്കുട :കുറുമാലി പുഴയുടെ കിഴക്കേ തീരത്ത് ചാരായം വാറ്റാന്‍ സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട എക്‌സൈസ് സംഘം കണ്ടെടുത്തു.പള്ളത്ത് രാമചന്ദ്രന്‍ എന്നയാളുടെ പുറമ്പോക്കിന് പിന്‍വശത്തായി കുറുമാലി പുഴയുടെ തീരത്ത് നിന്നാണ് ചാരായം വാറ്റുവാന്‍ പാകപ്പെടുത്തി രഹസ്യമായി സൂക്ഷിച്ചിരുന്ന 370 ലിറ്റര്‍ വാഷ് ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. ആര്‍. മനോജും സംഘവും കണ്ടെത്തിയത്. കേസിലെ പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരുകയാണ്.കോവിഡ് 19 കാലയളവില്‍ റേഞ്ച് പാര്‍ട്ടി കണ്ടെത്തിയ ഏഴാമത്തെ മേജര്‍ അബ്കാരി കേസ്സ് ആണിത് .പാര്‍ട്ടിയില്‍ പി.ഒ മാരായ ദി ബോസ്,അനുകമാര്‍,സിവിൽ എക്‌സൈസ് ഓഫീസര്‍മാരായ വത്സന്‍, ജോജോ,ബിന്ദു രാജ്,ഫാബിന്‍ എന്നിവര്‍ പങ്കെടുത്തു
Advertisement