ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിൻസ് ഓൺലൈൻ കവിതാരചനാമത്സരം സംഘടിപ്പിച്ചത്തിന്റെ ഫല പ്രഖ്യാപനം നടത്തി. രണ്ടു കാറ്റഗറിയിലാണ് മത്സരം നടന്നത് എ കാറ്റഗറിയിൽ സിസ്റ്റർ റോസ് മരിയ സി .എം. സി, സിസ്റ്റർ റിഥ തെരേസ് സി.എം.സി, ഫെമിൻ ജോസ് .ടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ബി കാറ്റഗറിയിൽ നിഷാദ് തളിക്കുളം സിസ്റ്റർ സിനി റോസ് സി.എം.സി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ മൂന്നാം സ്ഥാനത്തിന് ദേവദാസ് കടക്കവട്ടം ,സിസ്റ്റർ ജോതി സി.എം.സി എന്നിവർ അർഹരായി എ കാറ്റഗറിയിൽ വിനു കുമാർ എൻ. വി ബേസ്‌ലിൻ ആർ, നീതു ജിന്റോ എന്നിവരും ബി കാറ്റഗറിയിൽ ശ്രീദേവി വി. എം, ഷാജു കുളത്തൂവയൽ, സിസ്റ്റർ റെമി സി.എം.സി, വിജിബ. പി. അലോഷ്യസ് പനയ്ക്കൽ ,ജോൺ കൈയ്പ്പട്ടൂർ, റോയ് അബ്രഹാം സന്തോഷ് ചിറമ്മേൽ ഫ്രാൻസിസ് ആലുക്കാസ് ,വിജി ജോയ് എന്നിവരുമാണ് പ്രോത്സാഹനസമ്മാനംത്തിന് അർഹരായത് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയും പ്രോത്സാഹന സമ്മാനം ആയിരം രൂപയും വീതമാണ് നൽകുന്നത്. സമ്മാനദാന ത്തിൻറെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും. വി. കുര്യാക്കോസ് ഏലിയാസ് ചവറയുടെ
സ്വർഗ്ഗ പ്രവേശനത്തിന്റെ ശതോത്തര സുവർണ്ണജൂബിലി(150) വർഷത്തോടനുബന്ധിച്ച് ആണ് സി. എം .സി ഉദയ പ്രൊവിൻസ് ചാവറ പിതാവിനെ കുറിച്ചുള്ള കവിത രചന മത്സരം വെച്ചത്.
ഓൺ ലൈൻ കവിതാ രചന ഫലപ്രഖ്യാപനം
Advertisement