സംസ്ഥാനത്ത് ഇന്ന് (ഏപ്രിൽ 13) 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണൂർ 2, പാലക്കാട് 1 വീതം പേർക്കാണ് സ്ഥിരീകരിച്ചത് . പോസിറ്റീവായവരിൽ 2 പേർ സമ്പർക്കം മൂലവും ഒരാൾ വിദേശത്തുനിന്നു വന്നതുമാണ്. 19 പേർക്ക് ഇന്ന് പരിശോധനാഫലം നെഗറ്റീവ് ആയി. കാസർകോട് 12 ,പത്തനംതിട്ട, തൃശ്ശൂർ 3 വീതം ,കണ്ണൂർ ഒന്ന് എങ്ങനെയാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതുവരെ 378 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.. ഇതിൽ 178 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് 112183 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത്. 111468 പേർ വീടുകളിലും 715 പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ ഉണ്ട്.15683 സാമ്പിളുകൾ പരിശോധിച്ചതിൽ 14829 എണ്ണം നെഗറ്റീവ് ആണ് .
Advertisement