ഇരിങ്ങാലക്കുട:മുനിസിപ്പൽ സമൂഹ അടുക്കളയിലേക്കു കത്തീഡ്രൽ കാത്തോലിക്ക കോൺഗ്രസ് അംഗങ്ങൾ അഞ്ഞൂറിൽ അധികം ആളുകൾക്കുള്ള ഭക്ഷ്യ സാധനങ്ങൾ നൽകി .ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ സമൂഹ അടുക്കളയിലേക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽൻറെ സാന്നിദ്ധ്യത്തിൽ സാധനങ്ങൾ കൈമാറി .വിഷുവിനു ഭക്ഷണം കൊടുക്കുന്നതിനു വേണ്ടിയാണു ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തത് .യൂണിറ്റ് പ്രസിഡണ്ട് ഡേവിസ് ചക്കാലക്കൽ ,വിൻസൻ കോമ്പാറക്കാരൻ ,വർഗീസ് ജോൺ , ബേബി ജോയ് ,ഷേർളി ജാക്സൺ എന്നിവർ നേതൃത്വം നൽകി .

 
                                    
