ഇരിങ്ങാലക്കുട :കോറോണയുടെ സാഹചര്യത്തിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ പ്രത്യേക ഒ.പി. സജ്ജീകരിക്കുന്നതിന് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.പുതിയ കെട്ടിടത്തിലെ പത്തോളം മുറികളാണ് പുതിയ ഒ.പി ക്കായി സജ്ജീകരിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ ശ്രീലാൽ ,ബ്ലോക്ക് സെക്രട്ടറി വി.എ അനീഷ് ,ബ്ലോക്ക് പ്രസിഡൻറ് പി.കെ മനുമോഹൻ ,ബ്ലോക്ക് ജോ.സെക്രട്ടറിമാരായ ടി.വി വിജീഷ് ,വി .എച്ച് വിജീഷ് ,ബ്ലോക്ക് ട്രഷറർ ഐ .വി സജിത്ത് ,ബ്ലോക്ക് സെക്രട്ടേറിയേറ്റ് അംഗം ടി .വി വിജീഷ ,ബ്ലോക്ക് കമ്മിറ്റി അംഗവും കൗൺസിലറും കൂടിയായ കെ .കെ ശ്രീജിത്ത് ,ബ്ലോക്ക് കമ്മിറ്റി അംഗം വർഷ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Advertisement