കോവിഡ് 19 : ജില്ലയിൽ ഇന്ന് (ഏപ്രിൽ 11 ) ഒരാളെ ഡിസ്ചാർജ്ജ് ചെയ്തു;നിരീക്ഷണത്തിൽ 12353 പേർ

40

കോവിഡ് 19: തൃശ്ശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 12353 പേർ.രോഗവിമുക്തനായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാളെ കൂടി ഡിസ്ചാർജ്ജ് ചെയ്തു. നിലവിൽ രോഗബാധിതരായി 5 പേരാണ് ആശുപത്രിയിൽ തുടരുന്നത്. ജില്ലയിൽ വീടുകളിൽ 12323 പേരും ആശുപത്രികളിൽ 20 പേരും ഉൾപ്പെടെ ആകെ 12353 പേരാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (ഏപ്രിൽ 11) 4 പേരെ ആശുപത്രിയിൽ നിന്ന് വിടുതൽ ചെയ്തു.ശനിയാഴ്ച (ഏപ്രിൽ 11) 3 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 892 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 883 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 9 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 195 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്.ശനിയാഴ്ച (ഏപ്രിൽ 11) 102 പേർക്ക് കൗൺസലിംഗ് നൽകി.ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ശനിയാഴ്ച (ഏപ്രിൽ 11) 3128 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.

Advertisement