കോവിഡ് 19 തൃശ്ശൂര്‍ ജില്ലയില്‍ 15193 പേര്‍ നിരീക്ഷണത്തില്‍

69

കോവിഡ് 19 തൃശ്ശൂര്‍ ജില്ലയില്‍(ഏപ്രിൽ 10)15193 പേര്‍ നിരീക്ഷണത്തില്‍,ജില്ലയില്‍ വീടുകളില്‍ 15169 പേരും ആശുപത്രികളില്‍ 24 പേരും ഉള്‍പ്പെടെ ആകെ 15193 പേരാണ് നിരീക്ഷണത്തിലുളളത്. വെളളിയാഴ്ച (ഏപ്രില്‍ 10) 46 പേരെ പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു. 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 പേരെ വിടുതല്‍ ചെയ്തു.വെളളിയാഴ്ച (ഏപ്രില്‍ 10) 17 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതു വരെ 889 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 872 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 17 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 257 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. നിരീക്ഷണത്തിലുളളവര്‍ക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യല്‍ കൗണ്‍സിലര്‍മാരുടെ സേവനം തുടരുന്നുണ്ട്. വെളളിയാഴ്ച (ഏപ്രില്‍ 10) 136 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി.ദ്രുതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി. നിരീക്ഷണത്തിലുളളവര്‍ക്ക് നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും നല്‍കി. വെളളിയാഴ്ച (ഏപ്രില്‍ 10) 3653 വീടുകള്‍ ദ്രുതകര്‍മ്മസേന സന്ദര്‍ശിച്ചു.

Advertisement