ജെ.സി.ഐ ഇരിങ്ങാലക്കുട ആയിരം മാസ്കുകളും സാനിറൈറസറും വിതരണം ചെയ്തു

102

ഇരിങ്ങാലക്കുട:ജൂനിയർ ചേംബർ ഇൻ്റർനാഷണൽ ജെ.സി.ഐ ഇരിങ്ങാലക്കുട ഈസ്റ്റർ വിഷു ആഘോഷങ്ങളോടനുബദ്ധിച്ച് ഇരിങ്ങാലക്കുട മാർക്കറ്റിൽ സാധനങ്ങൾ വേടിക്കാൻ വരുന്നവർക്കും കച്ചവടക്കാർക്കും തൊഴിലാളികൾക്കും വളണ്ടിയർമാർക്കും ആയിരത്തോളം മാസ്കുകകളും സാനിറൈറസറും ഗ്ലൗസുകളും വിതരണം ചെയ്തു. വിതരണോൽഘാടനം മുനിസിപ്പൽ ഹെൽത്ത് സൂപ്പർ വൈസർ ആർ. സജിവ് ജെ.സി.ഐ പ്രസിഡൻ്റ് ജെൻസൻ ഫ്രാൻസിന് മാസ്ക് നൽകി കൊണ്ട് നിർവ്വഹിച്ചു .ബൈജു പള്ളിപ്പാട്ട്, മുൻ പ്രസിഡൻറുമാരായ ടെൽസൺ കോട്ടോളി, ഡയസ് ജോസഫ് ,സുനിൽ ചെരടായി ,എബിൻ മാത്യ ,വൈസ് പ്രസിഡൻറ് ജെയിസൺ പൊന്തോക്കൻ ,വിവറി ജോണി എന്നിവർ പ്രസംഗിച്ചു.

Advertisement