ഇരിങ്ങാലക്കുട:നാടിനെ നടുക്കി കൊറോണ വൈറസ് മനുഷ്യരാശിയെ കാർന്നുതിന്നുന്ന സാഹചര്യത്തിൽ കഴകം കുലത്തൊഴിലായ വാരിയന്മാരെ സഹായിക്കാൻ വാരിയർ സമാജം ഒരു കൈത്താങ്ങ് എന്ന പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നു .ക്ഷേത്രങ്ങൾ അടച്ചു പൂട്ടുകയോ കേവലം ചടങ്ങ് മാത്രമായി മാറുകയോ ചെയ്ത സാഹചര്യത്തിൽ വരുമാനം നിലച്ച ക്ഷേത്രങ്ങളിലെ കഴകക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന തുച്ഛമായ ശമ്പളം പോലും നിലച്ചിരിക്കയാണ് .ഈ സാഹചര്യത്തിൽ സാമ്പത്തികമായി ഏറെ അവശത അനുഭവിയ്ക്കുന്ന സമാജം അംഗങ്ങളായ കഴകക്കാർക്ക് സഹായകമാകുന്ന പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ സമാജവുമായി ബന്ധപ്പെടേണ്ടതാണ് .നിർധനരായ സ്വകാര്യ ക്ഷേത്രങ്ങളിലെ കഴകക്കാർ അതാത് യൂണിറ്റ് സെക്രട്ടറിമാരുമായി ബന്ധപ്പെടേണ്ടതാണെന്ന് വാരിയർ സമാജം ജനറൽ സെക്രട്ടറി പി .വി .മുരളീധരൻ,ജില്ലാ സെക്രട്ടറി എ. സി .സുരേഷ് എന്നിവർ അറിയിച്ചു.
Advertisement