സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

51

സംസ്ഥാനത്ത് ഇന്ന്(ഏപ്രിൽ 8) 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .കണ്ണൂർ 4, ആലപ്പുഴ 2, പത്തനംതിട്ട ,തൃശൂർ,കാസർകോഡ് 1 വീതം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരും നിസാമുദ്ധീൻ സമ്മേളനത്തിൽ പങ്കെടുത്ത 2 പേർക്കും സമ്പർക്കം മൂലം 3 പേർക്കും ആണ് രോഗം ബാധിച്ചത്.ഇതുവരെ 345 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .259 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .140474 പേർ നിരീക്ഷണത്തിൽ ഉണ്ട് .139725 പേർ വീടുകളിലും 749 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ ഉണ്ട് .169 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .11986 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 10906 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പായി .

Advertisement