ജനമൈത്രി പോലീസിന് കൈതാങ്ങായി വിഷന്‍ ഇരിങ്ങാലക്കുടയും യുവമിത്ര കുടുംബശ്രീയും ഇരിങ്ങാലക്കുട സബ് ജയിലും

105
ഇരിങ്ങാലക്കുട: ജനമൈത്രിപോലീസും വിഷന്‍ ഇരിങ്ങാലക്കുടയും സംയുക്തമായി വിത്ത് വിതരണം ആരംഭിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിത്ത് വിതരണം ആസൂത്രണം ചെയ്തിരിക്കുന്നത്. കാര്‍ഷിക സര്‍വ്വകലാശാലയുടെ സമ്മിശ്ര വിത്ത് പാക്കറ്റുകൾ വിഷന്‍ ഇരിങ്ങാലക്കുട ജനറല്‍ സെക്രട്ടറി കെ.എന്‍.സുഭാഷ്, ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം .ജെ ജിജോക്ക് കൈമാറി .ഠാണാവില്‍ സേവനമനുഷ്ഠിക്കുന്ന ജനമൈത്രി പോലീസിന് ഭക്ഷണം വിതരണം ചെയ്ത് യുവമിത്ര കുടുംബശ്രീ.പുല്ലൂര്‍സര്‍വ്വീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഊരകം യുവമിത്ര കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളായ അശ്വതി സുബിൻ ,കാവ്യ അധീഷ്‌ ,ബിനില അഭിലാഷ് ,ജെൻസി ഷെല്ലി എന്നിവരാണ് ഇരിങ്ങാലക്കുട ഠാണാവില്‍ സേവനമനുഷ്ഠിക്കുന്ന പോലീസുകാരും അല്ലാത്തവരുമായ ജനമൈത്രി അംഗങ്ങള്‍ക്ക് ഭക്ഷണ വിതരണം ചെയ്യാൻ എത്തിയത് . പോലീസിന്റേയും ജനമൈത്രി അംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സാനിറ്റൈസറും മാസ്‌കും നല്‍കി ഇരിങ്ങാലക്കുട സബ് ജയില്‍. തടവുകാര്‍ ഉണ്ടാക്കിയ മാസ്‌കുകളും, സാനിറ്റൈസറുകളും സബ്ജയിലിനുവേണ്ടി സൂപ്രണ്ട് അന്‍വര്‍, ഇരിങ്ങാലക്കുട സി ഐ എം .ജെ ജിജോക്ക് കൈമാറി.വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് .ജെ ചിറ്റിലപ്പിള്ളി ,ജനമൈത്രി അംഗം അഡ്വ.അജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു .
Advertisement