തൃശ്ശൂര്‍ ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍: ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു . 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുള്‍പ്പെടെ 6 പേരാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ ആകെ എണ്ണം 20588 ആണ്. 2753 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. വീടുകളില്‍ 20541 പേരും ആശുപത്രികളില്‍ 47 പേരും ആണ് നിരീക്ഷണത്തിലുളളത്. പുതുതായി 8 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.ചൊവ്വാഴ്ച (മാര്‍ച്ച് 31) 25 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതു വരെ 692 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 655 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 37 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 349 ഫോണ്‍കോളുകള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്‍ ലഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. ശക്തന്‍ മാര്‍ക്കറ്റില്‍ ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവര്‍മാരെയും മറ്റുളളവരെയും ഉള്‍പ്പെടെ 2175 പേരെ സ്‌ക്രീന്‍ ചെയ്തു. സെന്‍ട്രല്‍ ജയില്‍, കെഎസ്ഇബി സബ് സ്റ്റേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അഗ്‌നിശമന വിഭാഗം, സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ അണുവിമുക്തമാക്കി. ആര്‍എംഒ ക്വാര്‍ട്ടേഴ്സ് അടിയന്തിര സാഹചര്യം നേരിടാന്‍ കഴിയും വിധം വാസയോഗ്യമാക്കി. അഗതികളെ പാര്‍പ്പിച്ച കേന്ദ്രങ്ങളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വൈദ്യസഹായവും സ്‌ക്രീനിങ്ങും ഏര്‍പ്പെടുത്തി. അതിഥി തൊഴിലാളികള്‍ക്കും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Hot this week

ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി...

പടിയൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ അധിക തസ്തികകളും പുതിയ ഒ.പി. ബ്ലോക്കും വേണം

ഇരിങ്ങാലക്കുട: കുടുംബാരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനും പുതിയ ഒ.പി. ബ്ലോക്ക് അനുവദിക്കുന്നതിനും...

ഒപ്പ് ശേഖരണം നടത്തി

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്ര റെയിൽവേ മന്ത്രിക്കും കേരള മുഖ്യമന്ത്രിക്കും...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം

ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ...

ഓണാഘോഷംനടത്തി

പുല്ലൂർ:ഫാം വാലി റെസിഡൻസ് അസോസിയേഷന്റെ ഓണാഘോഷം 13/9/2026 ഞായർ നടത്തി ....

Topics

കേരള ജനതയെ ഇരുട്ടിലാക്കുന്ന കേരള സർക്കാരിനെതിരെ യുവമോർച്ചയുടെ പ്രതിഷേധം

കേരളത്തിൽ അന്യായമായി നടത്തിവരുന്ന പവർകെട്ടിനെതിരെ യുവമോർച്ച ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...

നിര്യാതയായി.

അവിട്ടത്തൂർ ചിറ്റിലപ്പിള്ളി തൊമ്മാന ജോസഫ്- ത്രേസ്യ മകൾ മേരി (സിസ്റ്റർ ജോസിയ CHF...

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുടയിലെ റിസർച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബോട്ടണിയുടെ...
spot_img

Related Articles

Popular Categories

spot_imgspot_img