Tuesday, March 31, 2026
24.9 C
Irinjālakuda

കോവിഡ് 19.. ജാഗ്രത. ഇരിഞ്ഞാലക്കുട നഗരസഭയില്‍ നിന്നുള്ള അറിയിപ്പ്

ഇരിങ്ങാലക്കുട :സുരക്ഷിതമാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വശീലങ്ങളും
1 .ഉപയോഗിച്ച മാസ്‌കുകളും കയ്യുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം.ഇവ ബ്ലീച്ചിങ് സൊല്യൂഷനില്‍ 1/2മണിക്കൂര്‍ മുക്കി വെച്ചതിനുശേഷം കുഴിച്ചുമൂടേണ്ടതാണ്. കയ്യുറകളും മാസ്‌കും മറ്റൊരു ആരോഗ്യപ്രശ്‌നമായി മാറാതിരിക്കട്ടെ
2 .ബ്ലീച്ചിങ് സൊല്യൂഷന്‍ തയ്യാറാക്കുന്ന രീതി
ഒരുലിറ്റര്‍ വെള്ളത്തില്‍ 3സ്പൂണ്‍ എന്ന കണക്കില്‍ ബ്ലീച്ചിങ് പൌഡര്‍ ഇട്ട് നന്നായി ഇളക്കി 10 മിനിട്ട് വെച്ചതിനു ശേഷം തെളി ഊറ്റിയെടുത്തു ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത ലായനി കൊറോണവൈറസിനെതിരെ വീടിനുള്ളിലും പുറത്തും ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച അണുനാശിനിയാണ്#
3 .കമ്മ്യൂണിറ്റി കിച്ചണുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണത്തിനു പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. തുരത്തേണ്ടത് കോവിഡിനെ മാത്രമല്ല എല്ലാത്തരം പകര്‍ച്ചവ്യാധികളെയുമാണ്
4 .എല്ലാ ആഴ്ചയിലും വീടും പരിസരവും സ്വന്തമായി വൃത്തിയാക്കണം. ഈ മഴക്കാലത്ത് പകര്‍ച്ചപ്പനി ഉണ്ടാവില്ല എന്ന് ഉറപ്പുവരുത്തുന്നതിനുള്ള അവസരമായി ഈ കൊറോണക്കാലം ഉപയോഗപ്പെടുത്താം. #
5 .അഴുകുന്ന മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ് മിക്കയിടത്തും ഉള്ളത്. ആയതിനാല്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കോവിഡ് 19 ന്റെ ഭീതിയൊഴിയുമ്പോള്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ പോലുള്ള മറ്റു മാരകരോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇതു സഹായകമാകും.
6 .പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്വസ്തുക്കള്‍ ഇക്കാലത്ത് വീട്ടിലെത്തുന്നത് കുറവായിരിക്കുമെങ്കിലും എത്തുന്നവ ഒരുകാരണവശാലും കത്തിക്കാതെ കഴുകി വൃത്തിയാക്കി സൂക്ഷിക്കുക. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതസേന അംഗങ്ങള്‍ വീടുകളിലെത്തി അവ, സംഭരിച്ചുകൊള്ളും. നല്ല മാലിന്യ സംസ്‌കരണ ശീലങ്ങള്‍ക്ക് ഈ കൊറോണക്കാലം വഴിതുറക്കട്ടെ
7 .വീട്ടിലുള്ള ഏതൊരാളും പുറത്തുപോയി വന്നാലും അകത്തു പ്രവേശിക്കുന്നതിനുമുന്പ് കൈകള്‍ സോപ്പുപയോഗിച്ഛ് വൃത്തിയാക്കണം. കോവിഡ് കാലത്ത് മാത്രമല്ല അതിനുശേഷവും

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img