കോവിഡ് 19 കൊറോണ വൈറസിനെ ചെറുക്കാൻ വിദ്യാർത്ഥി പ്രതിരോധം

84

ഇരിങ്ങാലക്കുട :എ.ഐ.എസ്‌.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടേയും മണ്ഡലത്തിലെ വിവിധ ലോക്കൽ കമ്മിറ്റികളുടേയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. എ.ഐ.എസ്‌.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും അണുവിമുക്തമാക്കി. പടിയൂർ ലോക്കൽ കമ്മിറ്റി പടിയൂരിലെ വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കുകയും ഹാൻഡ്‌വാഷ് കോർണറുകൾ സ്ഥാപിക്കുകയും, ഹാൻഡ് സാനിറ്റൈസറുകൾ വിതരണം ചെയ്യുകയും ചെയ്തു. കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം ഗ്രാമപഞ്ചായത്തും, പ്രാഥമികാരോഗ്യ കേന്ദ്രവും ഉൾപ്പടെയുള്ള സ്ഥലങ്ങൾ അണുവിമുക്തമാക്കി.എ.ഐ.എസ്‌.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖാവരണങ്ങളും സൗജന്യമായി വിതരണത്തിനായി തയ്യാറാവുകയാണ്.

Advertisement